പട്ന: ബിഹാറിലെ മുസാഫർപൂരിൽ ഫാക്ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായും ജില്ലാ പോലീസ് മേധാവി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ 10 മണിയോടെയാണ് നൂഡിൽസ് ഫാക്ടറിയിൽ സ്ഫോടനമുണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവൻ കുമാർ പറഞ്ഞു.
ഉഗ്രമായ സ്ഫോടന ശബ്ദം സമീപ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ അകലെ വരെ കേട്ടു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ നൂറുകണക്കിന് ആളുകൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ കാണാം.
കേടായ ബോയിലറിൽ നിന്നുള്ള പുക ഇപ്പോഴും കാണാം. സ്ഥലത്ത് രക്ഷാപ്രവർത്തകരും പോലീസുകാരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക