കമ്പ്യൂട്ടറിൽ നുഴഞ്ഞ് കയറി പണം തട്ടിയെടുക്കുന്ന വൈറസിന് നേരെ മുന്നറിയിപ്പുമായി കേന്ദ്രം. ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞ് കയറുകയും പിന്നീട് പണം തട്ടിയെടുക്കുകയും ചെയ്യുന്ന വൈറസിനെതിരെയാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. ഇത് ഇൻസ്റ്റാൾ അയാൾ കമ്പ്യൂട്ടർ ലോക്ക് ആകുകയും ഓപറേറ്ററിൽ നിന്ന് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുക. ഡയവോൾ എന്ന പേരിലുള്ള വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളേയാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സർക്കാർ തങ്ങളുടെ മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നു.
ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ വണ്ണം കുറയ്ക്കാം; ഇവ എത്ര വേണമെങ്കിലും കഴിച്ചോളു, വണ്ണം വെയ്ക്കില്ല
കമ്പ്യൂട്ടർ എമെർജൻസി റെസ്പോൺസ് ടീമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഇ-മെയില്‍ അറ്റാച്ച്മെന്റായാണ് ഡയവോള്‍ വൈറസെത്തുക. കമ്പ്യൂട്ടർ ലോക്ക് ആയിക്കഴിഞ്ഞാൽ പണം ചോദിക്കുന്ന കുറിപ്പ മാത്രമായിരിക്കും സ്ക്രീനിൽ തെളിയുക. ക്ലിക്ക് ചെയ്യുവാനായി പ്രേരിപ്പിക്കുന്ന ഡോക്യുമെന്റ് ആയിരിക്കും നൽകിയിട്ടുണ്ടാകുക. ലിങ്ക് തുറന്നാൽ ഫയൽ വൈറസ് ഇൻസ്റ്റാൾ ആകുകയും പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ മുഴുവൻ മായ്ച്ചു കളയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക