മലയാളത്തിലാദ്യമായി സര്‍വൈവല്‍ ആക്ഷൻ ത്രില്ലറിൽ ഒരുക്കുന്ന ചിത്രം ‘ജിബൂട്ടി’ നാളെ മുതൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. എസ് ജെ സിനു ആണ് ചിത്രം ഒരുക്കുന്നത്. പ്രണയം, ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചേസിങും ഇവയൊക്കെ ഇടകലർന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ആക്ഷൻ ത്രില്ലർ ആണെങ്കിലും സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കുടുംബ പ്രേക്ഷകർക്ക് കൂടി ആസ്വദിക്കാൻ പാകത്തിലുള്ള ചിത്രമായാണ് ജിബൂട്ടി എത്തുക. ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യകടത്തും നിയമ നൂലാമാലകളും ജിബൂട്ടിയിൽ പ്രമേയമാകുന്നുണ്ട്. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ‘ജിബൂട്ടി’യിലെ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്.
എസ്. ജെ. സിനുവിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’. ബോളിവുഡ് നടിയായ ഷകുൻ ജസ്വാളാണ് അമിത് ചക്കാലക്കലിന്റെ നായികയായി എത്തുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. അമിത് ചക്കാലക്കലിന് പുറമെ ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, അഞ്ജലി നായർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സൻ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക