ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കനത്ത പൊലീസ് സുരക്ഷ. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.
അതിനിടെ ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ പാകിസ്ഥാന് അതിർത്തി കടന്ന് എത്തിയ ഭീകരർ ആണെന്നും സുരക്ഷ സേന അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക