ടാറ്റൂ ചെയ്യുന്നത് ഇന്ന് സർവ്വസാധാരണമാണ്. ചില തൊഴിലിടങ്ങളിൽ ഇതിന് വിലക്കുണ്ട് എന്നതും വ്യക്തമാണ്. ഇത്തരത്തിൽ ശരീരത്തില്‍ പച്ച കുത്തുന്നതിന് വിലക്കേർപ്പെടുത്തുകയാണ് ചൈന. അതും രാജ്യത്തെ ഫുട്ബോൾ താരങ്ങൾ ടാറ്റൂ ചെയ്യുന്നതിനാണ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ ടാറ്റു പതിക്കരുതെന്നാണ് ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരെങ്കിലും ഇതു ലംഘിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്പോര്‍ട് ഓഫ് ചൈന (ജിഎഎസ്) ആണ് ഉത്തരവ് ഇറക്കിയത്.
നിലവില്‍ ആരെങ്കിലും ടാറ്റൂ പതിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയുകയോ അല്ലെങ്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജഴ്സി ധരിച്ചോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സമൂഹത്തിന് വഴികാട്ടികളായി താരങ്ങള്‍ മാറണമെന്നും അതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും ജിഎഎസ് വ്യക്തമാക്കുന്നു. സീനിയര്‍ തലം മുതല്‍ എല്ല പ്രായത്തിലുമുള്ള ദേശീയ ടീമുകള്‍ക്കും നിബന്ധന ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക