തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും.
നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സംസ്ഥാനത്ത് കൗമാരപ്രായക്കാര്‍ക്കുള്ള വാക്സിനേഷന് നാളെ തുടക്കമാകും.
15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി വാക്സിനേഷന് ആക്ഷന്‍ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളില്‍ കോവാക്സിന് മാത്രമാകും നല്‍കുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക്, സിഎച്ച്സി എന്നിവടങ്ങളില്‍ വാക്സിനേഷന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക