സാധാരണയായി ഉപഭോക്താക്കളാണ് ബാങ്കിലേക്ക് പണം നിക്ഷേപിക്കുക. എന്നാൽ ക്രിസ്മസ് സമ്മാനമായി ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാലോ?
സന്തോഷം പറയേണ്ടതില്ലല്ലോ. ലണ്ടനിലെ സാന്റന്‍ഡര്‍ യുകെ ബാങ്കാണ് അബദ്ധത്തിൽ ഉപഭോക്താക്കൾക്ക് ക്രിസ്മസ് സമ്മാനം നൽകിയത്.
അതും റിസർവായി സൂക്ഷിച്ചിരുന്ന 1300 കോടിയോളം രൂപ. സാങ്കേതികപ്പിഴവ് മൂലമാണ് ഈ ‘ക്രിസ്മസ്’ സമ്മാനം അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടായിരത്തോളം കോർപറേറ്റ്- കൊമേഴ്സ്യൽ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയ അധികൃതർ ഇതിനു മറ്റു ബാങ്കുകളുടെ സഹായവും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക