2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഭീഷ്മപര്‍വം. മിഖായേല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്. പോസ്റ്റര്‍ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഇന്നലെ ചിത്രത്തിലെ പുതിയ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഷെബിന്‍ ബെന്‍സണായിരുന്നു ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്.
എന്നാല്‍ ഒറ്റ നോട്ടത്തില്‍ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണോ ഇതെന്നായിരുന്നു പോസ്റ്റര്‍ കണ്ട പലരുടേയും ചോദ്യം. സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മറുപടിയുമായി വിനീത് തന്നെ രംഗത്തെത്തി.
സത്യമായിട്ടും ഇത് ഞാനല്ലെന്നും ഷെബിന്‍ ബെന്സനാണെന്നുമാണ് വിനീതിന്റെ പോസ്റ്റ്. ഭീഷ്മപര്‍വം ടീമിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം വിനീതിന്റെ പോസ്റ്റിന് താഴെ രസകരമായ പല കമന്റുകളും വരുന്നുണ്ട്. എവിടെയോ ഒരു ചായകാച്ചല്‍ ഫീല്‍ ചെയ്യുന്നെന്നും പാട്ട് പാടിച്ചു നോക്കേണ്ടി വരുമോ എന്നൊക്കെയാണ് ചിലരുടെ കമന്റ്.
മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മ പര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. പഴയകാല ഡോണ്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക