2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
ഇപ്പോൾ താരവും ഭര്‍ത്താവ് ഗൗതം കിച്ലുവും ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതുവത്സരാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലൂടെയാണ് ഗൗതം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. നടി ഗർഭിണിയാണെന്നും അതിനാൽ സിനിമയിൽ നിന്ന് താത്ക്കാലികമായി വിട്ടു നിൽക്കുകയാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിൽ നിന്നും നടി പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക