സംസ്ഥാനത്ത് കോവിഡ് ആശങ്കയ്ക്ക് പിന്നാലെയാണ് ഒമിക്രോണും വ്യാപിച്ച് തുടങ്ങിയത്. കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോണ്‍ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ വാളയാറിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട്. രണ്ട് ഡോസ് വാക്സിനും ആർടിപിസിആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ വരുന്ന യാത്രക്കാരെ മടക്കി അയക്കാനാണ് തീരുമാനം. മാത്രമല്ല, നിലവിലെ സ്ഥിതിയിൽ വ്യത്യാസമുണ്ടായാൽ അടുത്തദിവസം മുതല്‍ പരിശോധനയുടെ വ്യാപ്തി കൂട്ടുമെന്ന് കോയമ്പത്തൂര്‍ ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും ആശങ്ക; പാലക്കാട് മണ്ണാർക്കാട് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
അതേസമയം, രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിച്ചിട്ടുണ്ട്. വലിയ ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ കഴിയുന്നത്. ഒരു ലക്ഷത്തോളം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര (797) ഡല്‍ഹി (465), രാജസ്ഥാന് (236), കേരളം (234) എന്നിങ്ങനെയാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക