രാജ്യത്താകെ കോവിഡ് ആശങ്കയിലാണ്. കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോൺ വ്യാപനവും കൂടി വർധിച്ചതോടെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുക എന്നതും കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കുക എന്നതുമാണ് മഹാമാരിയിൽ നിന്ന് ജീവൻ രക്ഷിക്കുവാനായി ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദേശം. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് സഹോദരനെ പരസ്യമായി ശാസിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
കോവിഡ്-19 വാക്സിൻ സ്ത്രീകളുടെ ആർത്തവത്തെ ബാധിക്കുമോ?
മമതയുടെ ഇളയ സഹോദരന്റെ ഭാര്യയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിൽ ഒരു വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മറ്റുള്ളവർ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിർദേശം. എന്നാൽ മമതയുടെ സഹോദരൻ ഇത് ലംഘിക്കുകയായിരുന്നു. സഹോദരൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിൽ വേദനിക്കുന്നുവെന്ന് മമത പറഞ്ഞു. ഇതോടെ സഹോദരനെ നേരിട്ടും ഫോണിലൂടെയും മമതാ ബാനർജി ശാസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക