എ ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദരാബാദ് രോഹിത് വെമൂല നഗറിൽ തുടക്കമായി. സോണി ബി തെങ്ങമം നഗറിൽ അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ പതിനാറാമത് ദേശീയ സമ്മേളനത്തിന് തുടക്കമായപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു.
കോവിഡ് കാരണം മാറ്റിവയ്ക്കുകയും ഇപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുകയും ചെയ്യുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടത്താന്‍ തീരുമാനിച്ച യുവജന റാലിയും റെഡ് വോളന്റിയര്‍ പരേഡും ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഒഴിവാക്കി.
പൊതുസമ്മേളനം സോണി ബി തെങ്ങമം ഹാളില്‍ (വിശ്വേശ്വരയ്യ ഭവന്) സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പ്രസിഡന്റ് അഫ്താബ് ആലംഖാന് അധ്യക്ഷത വഹിച്ചു.സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി, എന്‍എഫ്ഐഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അസീസ് പാഷ, സിപിഐ തെലുങ്കുദേശം സംസ്ഥാന സെക്രട്ടറി ചന്ന വെങ്കിട്ടറെഡ്ഡി, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, എഐവൈഎഫ് മുന്‍ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ആര് തിരുമലൈ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക