തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനു (21) കുത്തേറ്റത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടു മുൻപ്.
അക്രമി സംഘത്തിന്റെ ചിത്രവും വിഡിയോയും പുറത്തുവന്നു. നിഖിൽ പൈലിയെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് എസ്എഫ്ഐ ആരോപിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവുണ്ടായത്. ആക്രമണത്തിൽ തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്ക് പരുക്കേറ്റിരുന്നു. ചെറുതോണി പൊലീസ് കോളജിലെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാൻ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്കി. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി. പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക