തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഗോവയിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി.ബി ജെ പി മന്ത്രി മൈക്കൽ ലോബോ രാജി വെച്ചു. ബി.ജെ.പിയുടെ പ്രവർത്തനത്തിൽ താനും പ്രവർത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും മൈക്കൽ ലോബോ പ്രതികരിച്ചു. ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന ലോബോ ബി.ജെ.പിയിലെ ക്രൈസ്തവ മുഖം കൂടിയായിരുന്നു.ഇതോടെ ബി.ജെപി.യിൽ നിന്നും രാജിവെക്കുന്ന ക്രൈസ്തവ എം.എൽ.എ മാരുടെ എണ്ണം മൂന്നായി.
കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള കലാങ്കൂത്ത് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് മൈക്കൽ ലോബോ. ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്. ഇന്ന് നാല് മണിക്ക് പനജിയിൽ നടക്കുന്ന ചടങ്ങിൽ ലോബോ കോൺഗ്രസിൽ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക