ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ആകർഷകമായ ഓഫറുകളുമായാണ് ഇത്തവണ ബിഎസ്എൻഎൽ എത്തുന്നത്. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ താരിഫ് ഉയർത്തിയ സാഹചര്യത്തിലാണ് ഓഫറുകൾ നൽകുന്നത്. മറ്റുള്ള ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണെങ്കിൽ 5 ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നൽകുന്നതാണ് ബിഎസ്എൻഎൽ ഓഫർ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി; ഈ മാസം 14 ന് വിധി
അധിക ആനുകൂല്യം ലഭിക്കുന്നതിന് ഉപയോക്താക്കൾ ട്വിറ്ററിലും ഫേസ്ബുക്കിലും #SwitchToBSNL എന്ന ഹാഷ്ടാഗ് ഉപയോഗിക്കാനും ഒപ്പം ബിഎസ്എൻഎല്ലിലേക്ക് മാറിയതിന്റെ തെളിവ് അയച്ച് നൽകുകയും വേണം. 30 ദിവസത്തെ വാലിഡിറ്റിയാണ് സൗജന്യ ഡാറ്റയ്ക്കുള്ളത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഓപ്പറേറ്ററെ പിന്തുടരുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക