ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്റി ഓക്സിഡന്റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും.
കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും.
തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
ഒന്ന്…
രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയുക.
രണ്ട്…
ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
മൂന്ന്…
രണ്ട് ടേബിൾ സ്പൂൺ തേനും ഒരു പഴവും എടുക്കുക. പഴം നന്നായുടച്ചു തേനിൽ ചേർത്ത് നല്ല കുഴമ്പു രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക