റിയാദ്: സൗദി അറേബ്യയില്‍ കര്‍ശന നിയന്ത്രണമുള്ള മരുന്നുകള്‍ ലഭിക്കാൻ വ്യാജ കുറിപ്പടികളുണ്ടാക്കിയ രണ്ട് പേര് അറസ്റ്റിലായി. പിടിയിലായ രണ്ട് പേരും സൗദി സ്വദേശികളാണ്.
ഇവർ ഇത്തരത്തിൽ കുറിപ്പടികള്‍ നിര്‍മിച്ച് മറ്റുള്ളവര്‍ക്ക് നല്കിയിരുന്നിവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റിയാദിലെ താമസ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് അറിയിച്ചു.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക