കെ റെയിൽ പ്രചാരണത്തിനായി സർക്കാർ ഒരുകുന്നു. കെ റെയിലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കൈപ്പുസ്തകം തയ്യാറാക്കി ജനങ്ങളിലേക്ക് എത്തിയ്ക്കുവാനാണ് ശ്രമിക്കുന്നത്. മുതിർന്ന പൗര പ്രമുഖരുമായി യോഗങ്ങൾ നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ഒരു പരിപാടിയ്ക്കായി സർക്കാർ തയ്യാറെടുക്കുന്നത്.
കൈപ്പുസ്തകം തയ്യാറാക്കുന്നതിനായി സർക്കാർ ടെണ്ടർ വിളിക്കുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ‘സിൽവർ ലൈൻ, അറിയേണ്ടതെല്ലാം’ എന്ന പേരിലായിരിക്കും പുസ്തകം പുറത്തിറങ്ങുക. അമ്പത് ലക്ഷം കൈപുസ്തകങ്ങളായിരിക്കും സർക്കാർ തയ്യാറാക്കുന്നത്.
കൈപ്പുസ്തകം തയ്യാറാക്കി സംസ്ഥാനത്തുടനീളം വിതരണം ചെയ്യും. വകുപ്പ് നിർദേശിക്കുന്ന കേന്ദ്രങ്ങൾ വഴിയായിരിക്കും വിതരണം നടത്തുക. ആസ്ഥാന ഓഫീസും പ്രസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെ മാത്രമേ സംസ്ഥാനത്തിനകത്ത് പരിഗണിക്കുകയുള്ളൂ. അച്ചടി കടലാസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക