ഡല്‍ഹി: സുപ്രീം കോടതി അഭിഭാഷകര്‍ക്ക് വീണ്ടും ഭീഷണി ഫോണ്‍ സന്ദേശം. പ്രധാനമന്ത്രിയെ വീണ്ടും തടയുമെന്നും സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം.
ഇന്ത്യയുടെ അഖണ്ഡത കാക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അവകാശവാദം. അതിനിടെ, പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടത്തുന്ന സമിതിക്ക് വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നേതൃത്വം നല്‍കും.
സുരക്ഷാവീഴ്ചയുടെ കാരണങ്ങള്‍, സംഭവത്തിന്റെ ഉത്തരാവാദികള്‍, ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവ അന്വേഷണസമിതി വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക