സംസ്ഥാനത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ഇപ്പോൾ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതേസമയം, വർഷങ്ങൾക്കിപ്പുറം തന്റെ കൂടെ നിന്നവരോട് നന്ദി പറഞ്ഞ് കൊണ്ട് നടി സമൂഹമാധ്യമങ്ങളിലൂടെ എത്തിയിരുന്നു. ഇപ്പോഴിതാ അതിജീവിതക്ക് പിന്തുണയറിയിച്ചുക്കൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ എത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
എന്റെ മക്കൾക്ക്,
നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാൻ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്, അതുകൊണ്ടു തന്നെ പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലർ എന്നെ വിളിക്കാതായി, വർക്കുകൾ മുടക്കാൻ തുടങ്ങി, ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു, നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ, ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല, കുറെ നാളുകൾക്കു ശേഷം നമ്മൾ കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളിൽ വാർത്ത വന്നു നിറയുമ്പോൾ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതൽ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാൻ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാർഥന love you my പോരാളി, ഇതിൽ നിനക്ക് നീതി ലാഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാം, കേരള govt, ലും indian നീതിന്യായത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക