Home LATEST NEWS ‘വർഷങ്ങൾ നീണ്ട മാനസിക വേദനയിൽ ആഴ്ന്നുപോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് “with you”എന്ന് പ്രഖ്യാപിക്കുമ്പോൾ...

‘വർഷങ്ങൾ നീണ്ട മാനസിക വേദനയിൽ ആഴ്ന്നുപോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് “with you”എന്ന് പ്രഖ്യാപിക്കുമ്പോൾ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാൻ മനസില്ല, ഗ്രീൻ സിഗ്നൽ കാണുമ്പോൾ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാർഢ്യം ഒരു കുമിള മാത്രമാണ്’; രേവതി സമ്പത്ത്

കേരളത്തെയാകെ നടുക്കിയ സംഭവമായിരുന്നു വർഷങ്ങൾക്ക് മുൻപ് നടന്ന നടി ആക്രമിക്കപ്പെട്ട സംഭവം. ആദ്യം സിനിമാ ലോകത്ത് നിന്ന് നടിയ്ക്ക് പിന്തുണയുണ്ടായിരുന്നെങ്കിലും കുറ്റം പ്രമുഖ നടനുമേൽ ചുമത്തപ്പെട്ടപ്പോൾ പല നടന്മാരും നടിയ്ക്കുള്ള പിന്തുണയിൽ നിന്ന് പിൻവലിയുന്നതായാണ് കണ്ടത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം തന്റെ കൂടെ ഇത്രയും വർഷക്കാലം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് മുൻനിര നായകന്മാർ ഉൾപ്പെടെ പലരും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഈ പിന്തുണ എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നാണ് സാധാരണ ജനങ്ങൾ പോലും പ്രതികരിച്ചത്. നടിയ്ക്ക് ഇപ്പോൾ ലഭിക്കുന്ന പിന്തുണയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ആക്റ്റിവിസ്റ്റുമായ രേവതി സമ്പത്ത്.

നടിയെ ആക്രമിച്ച കേസ്: സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും; ദിലീപിന് നിർണായകം

‘എക്കാലവും എല്ലായിപ്പോഴും സർവൈവർ സെന്റെർഡ് ആയ സമൂഹം ഒരു മാതൃകയാണ്. ഉള്ളിൽ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. നടിയുടെ(സർവൈവർ) കൂടെ ഐക്യദാർഢ്യം ഇപ്പോൾ പല ആക്ടേഴ്‌സും പങ്കുവെക്കുന്നതിൽ സന്തോഷം,വളരെ അഭിനന്ദിക്കുന്നു.
മറുവശത്ത്, വേറൊരു കാര്യം പറയാതെ വയ്യ. ഒരു സ്ത്രീ അവൾക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോൾ ഒരു സമൂഹം എന്നരീതിയിൽ അഥവാ സഹജീവികൾ എന്ന രീതിയിൽ ചേർത്തുപിടുക്കാൻ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക്‌ എല്ലാവിധ പിന്തുണയും സ്നേഹവും കൊടുക്കുക എന്നതാണ്. ഏതൊരു സർവൈവറും അർഹിക്കുന്ന ഒരു കാര്യം ആണത്. എന്നാൽ ഈ ഗതികെട്ട സമൂഹം അങ്ങനെയല്ല. നിന്ന നിൽപ്പിൽ യൂ ടേൺ എടുക്കലിൽ വിദഗ്ദ്ധരാണ്.

ദിലീപ് വീണ്ടും ജയിലിലേക്കോ? ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത്; ഹൈക്കോടതി

ഈ പറയുന്ന രീതി ഇവിടെ ഒരു സർവൈവറിന് മേലും ഇല്ല, എന്നാൽ അതൊന്നും നോക്കാതെ തന്നെ സ്വന്തമായി പോരാടുന്ന സർവൈവേഴ്‌സ് ആണ് ഭൂരിഭാഗത്തിന് മേലും. അവരുടെ ആദ്യ കാലങ്ങളിലോ, അവർ കഠിനമായ വിചാരണകളിൽ കടന്നുപോയപ്പോഴോ, വർഷങ്ങൾ നീണ്ട മാനസിക വേദനയിൽ ആഴ്ന്നുപോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് “with you”എന്ന് പ്രഖ്യാപിക്കുമ്പോൾ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാൻ മനസില്ല. ഗ്രീൻ സിഗ്നൽ കാണുമ്പോൾ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാർഢ്യം ഒരു കുമിള മാത്രമാണ്.

‘നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്, എങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ’; ഡബ്ലിയു സി സി

പ്രഹസനങ്ങൾ കൊണ്ടുള്ള ഐക്യദാർഢ്യം ഒരു മാതൃക ആക്കരുത്/ആക്കിമാറ്റരുത് എന്നാഗ്രഹിക്കുന്നു. പോരാട്ടങ്ങളുടെ വേദനകളെ കളിയാക്കുന്നതിനു തുല്യമാണത്.- രേവതി കുറിച്ചു.

Also Read :   മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു