നമ്മുടെ എല്ലാരുടെയും ഇടയില്‍ ഉണ്ടാകിനിടയുള്ള ഒരു ആരോഗ്യപ്രശ്നമാണ് തലവേദന. ചിലര്‍ക്ക് രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോള് തലവേദന ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊക്കെ അവസ്ഥയിലാണെന്ന് നമ്മുക്ക് നോക്കാം.
1. രാത്രി മദ്യപിച്ചിട്ട് കിടക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയാനും ഇതുവഴി രക്തയോട്ടം കുറഞ്ഞ് തലവേദന ഉണ്ടാകുകയും ചെയ്യുന്നു.
2. നിശ്ചിതസമയത്ത് ഉണരാനും ഉറങ്ങാനും താമസിക്കുന്നത്.
3. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇലക്ട്രോണിക് വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലം അതില്‍ നിന്നും വരുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് തലവേദന ഉണ്ടാകുന്നതിന് കാരണമാകുന്നു.
4. മാനസിക പ്രശ്നങ്ങളായ ഡിപ്രഷന്, സ്ട്രെസ് എന്നിവമൂലവും തലവേദന ഉണ്ടാകാം.
5. സാധാരണ ഒരാള്‍ക്ക് ഉറങ്ങാനാവശ്യമായ സമയം 78 മണിക്കൂറാണ്. എന്നാല്‍ 910 മണിക്കൂര്‍ ഉറങ്ങിയാല്‍ തലച്ചോറില്‍ സെറാടോണിന്റെ അളവു കുറയുകയും തലവേദന എടുക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക