ലാൻഡ് റോവർ 2022 റേഞ്ച് റോവർ (2022 റേഞ്ച് റോവർ) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഈ പ്രീമിയം എസ്യുവിയുടെ ബുക്കിംഗും ഇന്ന് മുതൽ ആരംഭിച്ചു.
പുതിയ MLA-Flex പ്ലാറ്റ്ഫോമിലാണ് 2022 റേഞ്ച് റോവർ വികസിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലിന് ചില കോസ്മെറ്റിക് അപ്ഡേറ്റുകൾ ലഭിക്കുന്നു.
മൂർച്ചയുള്ള എൽഇഡി ഹെഡ്ലാമ്പുകളും പുതിയ എൽഇഡി ടെയിൽ ലൈറ്റുകളുമായാണ് പുതിയ മോഡൽ വരുന്നത്. ഇതിന് സ്പ്ലിറ്റ് ടെയിൽഗേറ്റും ഫ്ലോട്ടിംഗ് റൂഫും ലഭിക്കുന്നു.
3.0 ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, 3.0 ലിറ്റർ ടർബോ-ഡീസൽ, 4.4 ലിറ്റർ ട്വിൻ-ടർബോ V8 എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് 2022 റേഞ്ച് റോവർ വാഗ്ദാനം ചെയ്യുന്നത്.
3.0L പെട്രോൾ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം 394bhp കരുത്തും 550Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ടർബോ-ഡീസൽ എൻജിൻ 346ബിഎച്ച്പിയും 700എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ ട്വിൻ-ടർബോ വി8 എൻജിൻ 523ബിഎച്ച്പിയും 750എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് 2 സംവിധാനമാണ് എസ്യുവിയിൽ നൽകിയിരിക്കുന്നത്. ഇത് കൂടാതെ, ഇലക്ട്രോണിക് എയർ സസ്പെൻഷനും ഡൈനാമിക് റെസ്പോൺസ് പ്രോ ഉള്ള ഓൾ-വീൽ ഡ്രൈവ് ലേഔട്ടും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
5, 7 സീറ്റുകളുള്ള ലേഔട്ടുകളിൽ 2022 റേഞ്ച് റോവർ വാഗ്ദാനം ചെയ്യുന്നു. ക്യാബിനിനുള്ളിൽ, 2022 റേഞ്ച് റോവറിന് പുനർരൂപകൽപ്പന ചെയ്ത 13.1 ഇഞ്ച് വളഞ്ഞ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു, അത് ഏറ്റവും പുതിയ പിവി പ്രോ സിസ്റ്റം ഉൾക്കൊള്ളുന്നു. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ഉൾക്കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക