പ്രതിരോധ കളത്തിൽ തിരിച്ചടിച്ച് വീണ്ടും സൂപ്പറായി മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസത്തെ കളിയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിക്കെതിരെയായിരുന്നു മത്സരം. ഇതുകൂടി വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. രണ്ടു ഗോളുകൾക്ക് എതിരില്ലാതെ തന്നെ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. 28ാം മിനിറ്റില്‍ ഒരു മനോഹരമായ ഫിനിഷിലൂടെ നിഷു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. തുടർന്ന് 12 മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ പിറന്നു.
ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജംഷഡ്പൂർ രണ്ടാംസ്ഥാനത്തേയ്ക്കായി. 20 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് പതിനൊന്ന് മത്സരങ്ങൾ പൂർത്തിയാക്കിയത്. അതേസമയം ഇന്ന് ചെന്നൈയില്‍ എഫ്സി, ഹൈദരബാദ് എഫ്സിയെ നേരിടും. മത്സരത്തിൽ ആര് ജയിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ ഒന്നാംസ്ഥാനത്തിന് മാറ്റം വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക