വീസ നിയമംലംഘിച്ചതിന് ഓസ്ട്രേലിയയില്‍ നിയമക്കുരുക്കിലായ നൊവാക് ജോക്കോവിച്ച് സ്വദേശമായ സെര്‍ബിയയില്‍ കോവിഡ് നിരീക്ഷണം ലംഘിച്ചു. കോവിഡ് ബാധിതനാണെന്നറിഞ്ഞിട്ടും ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തെന്ന് ജോക്കോവിച്ച് സമ്മതിച്ചു.
പിഴയും മൂന്നുവർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നാലുദിവസത്തിനകം തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. നടപടിയെടുത്താല്‍ ജോക്കോവിച്ചിന് മൂന്നുവര്‍ഷത്തേക്ക് ഓസ്്ട്രേലിയയില്‍ പ്രവേശിക്കാനാവില്ല.
അതേസമയം, ഓസ്ട്രേലിയയിലേക്ക് തിരിക്കും മുൻപ് സ്പെയിനില്‍ പോയെന്ന വിവരവും യാത്രാരേഖകളില്‍ ജോക്കോവിച്ച് മറച്ചുവച്ചെന്നും പുറത്തുവന്നിട്ടുണ്ട്. രേഖകള്‍ പൂരിപ്പിച്ചവര്‍ക്ക് വന്ന പിഴവെന്നാണ് ജോക്കോവിച്ചിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക