ശ്രീനഗര്‍: കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. കുൽഗാമിലെ പരിവാൻ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 3 സൈനികർക്കും രണ്ട് നാട്ടുകാർക്കും പരുക്കേറ്റു. ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക