ഫേസ്ബുക്കിൽ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനമെന്നും ചിലർ ഇപ്പോഴും വിഭാഗീയതയുടെ തുരുത്തുകൾ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ അതിനായുള്ള ശ്രമത്തിലാണ്. വ്യക്തി ആരാധനയ്ക്കായി ഫേസ്ബുക്ക് ഉപയോഗപ്പെടുത്തരുത്. വിഭാഗീയതയുടെ തുരുത്തുകൾ ഉണ്ടാകുക എന്നത് ഒരുതരത്തിലും അംഗീകരിക്കാനാകുന്ന കാര്യമല്ല. അദ്ദേഹം വ്യക്തമാക്കി.
മാസ്സായി ‘പാപ്പൻ’; സുരേഷ് ഗോപി- ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
കോർപറേഷൻ നികുതിവെട്ടിപ്പ് കേസ് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, പി എസ് സി കോപ്പിയടി വിവാദവും പാർട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നഗര മേഖലകളിലും ചിറയിൻകീഴ് ഭാഗങ്ങളിലും ബിജെപി മുന്നേറുന്നതായി കാണുന്നുണ്ടെന്നും അക്കാര്യത്തിൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക