പുതിയ ശമ്പളപരിഷ്ക്കരണക്കരാര്‍ കെഎസ്ആര്‍ടിസി ഒപ്പുവച്ചു. ഫെബ്രുവരി മാസം മുതൽ പുതുക്കിയ ശമ്പളം ലഭിച്ചു തുടങ്ങും. ഇനി മുതൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളമെന്നത് 23000 രൂപയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയില്‍ ആയ 23,000 – 105300 എന്നതാണ് ഇനി മുതൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെയും മാസ്റ്റര്‍ സ്കെയില്‍.
മാത്രമല്ല, വനിതാ ജീവനക്കാർക്ക് നിലവിൽ നൽകുന്ന പ്രസവാവധിക്ക് പുറമേ ഒരു വര്‍ഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി അനുവദിച്ചിട്ടുണ്ട്. 190 ഡ്യൂട്ടി കുറഞ്ഞത് ഒരു വർഷം ചെയ്യാത്തവർക്ക് പക്ഷെ ആനുകൂല്യം ലഭ്യമാകില്ല.
നോയിഡയില്‍ നിന്നും വൈറ്റിലയിലേക്ക് ഒരു ട്രിപ്പ്; ഓട്ടോഡ്രൈവറായി കുഞ്ചാക്കോ ബോബന്, വീഡിയോ
2016 ൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഉടൻ തന്നെ പെൻഷൻ പരിഷ്കരണവും നടപ്പിലാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20ല്‍ കൂടുതല്‍ ഡ്യൂട്ടിക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപയും അധികമായി നൽകുവാനും തീരുമാനമുണ്ടായിട്ടുണ്ട്.