നാഗകന്യകയുടെ വിജയത്തിന് പിന്നാലെ താരം മൗനി റോയിക്ക് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകര്‍ ഉണ്ട് . മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബോളിവുഡ് ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും വളരെ സുപരിചിതയായ താരമാണ് മൗനി. നാഗകന്യകയായി എത്തിയതോടെയാണ് താരം മലയാളികളുടെയും പ്രിയങ്കരിയായി മാറിയത്.
മൗനി നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടി മൗനി റോയ് വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് എത്തുന്നത്.
വിവാഹ വാര്‍ത്തയില്‍ മലയാളികളാണ് ഏറേ സന്തോഷിക്കുന്നത്. കാരണം ആരാധകരുടെ പ്രിയ നാഗകന്യകയെ സ്വന്തമാക്കുന്നത് ഒരു മലയാളിയാണ്. മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയെ വിവാഹം കഴിക്കുന്നത്. ദുബായില്‍ ബാങ്കറാണ് സൂരജ്.
ജനുവരി 27ന് ഗോവയില്‍ വച്ചാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 28ന് സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായുള്ള പാര്‍ട്ടി സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തിടെയാണ് സുഹൃത്തുക്കള്‍ക്കായി ഗോവയില്‍ വച്ച് മൗനി തന്റെ ബാച്ചിലര്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക