തിരുവനന്തപുരം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം. 9 വരെയുള്ള ക്ലാസുകളാണ് അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം.
ഇവര്‍ക്ക് ജനുവരി 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം. വാക്സിനേഷന് ലഭിക്കാത്ത 15 വയസിന് താഴെയുള്ളവരാണ് ഒമ്പതാം ക്ലാസ് മുതല്‍ താഴോട്ടുള്ളത് എന്നതിനാലാണ് ഈ വിഭാഗത്തെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റുന്നത്.
അതേസമയം പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലുള്ളവര്‍ക്ക് ഇത് ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക