നടി അഹാന കൃഷ്ണയുടെ ഇളയ സഹോദരിയാണ് ഹൻസിക. തന്റെ സഹോദരിമാരിൽ ഏറ്റവും അടുപ്പം ഹൻസികയോടാണെന്ന് അഹാന പല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, അനിയത്തിയ്ക്ക് ഒരു സർപ്രൈസ് സമ്മാനിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഹാന.
“സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക.
അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്,” അഹാന പറയുന്നു. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്പ്രഷനിടുന്ന അനിയത്തിക്കുട്ടി എന്നാണ് ഹൻസികയെ അഹാന വിശേഷിപ്പിക്കുന്നത്.
ഒരു ലാപ്ടോപ്പാണ് അനിയത്തിയ്ക്ക് അഹാന സമ്മാനമായി നൽകിയത്. ഗോൾഡൻ നിറത്തിലുള്ള മാക്ക് ബുക്ക് ആണ് അഹാന തിരഞ്ഞെടുത്തത്. എഡിറ്റിംഗിലൊക്കെ നല്ല താൽപ്പര്യമുള്ള കുട്ടിയാണ് ഹൻസികയെന്നും അതിനാൽ ഈ സമ്മാനം ഏറെ പ്രയോജനപരമാവുമെന്നും അഹാന വീഡിയോയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക