രാജ്യത്താകെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡിന് പിന്നാലെ ഒമിക്രോൺ തരംഗമുണ്ടായതും രാജ്യത്തെ കടുത്ത ആശങ്കയിലേയ്ക്ക് കൊണ്ടെത്തിയ്ക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങള്‍ മാറ്റി. കോട്ടയം – തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്ന പൊതുസമ്മേളനങ്ങളാണ് മാറ്റിയത്.
അതേസമയം, സമാപന സമ്മേളനം ഓണ്‍ലൈനായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക