ഇനി പടത്തലവനായി വിരാട് കോലി ഉണ്ടാകില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന ക്യാപ്റ്റനാണ് ഇപ്പോൾ നായകസ്ഥാനം ഒഴിയുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ പരാജയത്തിന് പിന്നാലെയാണ് വിരാട് കോലിയുടെ രാജി. 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയം നേടിയാണ് കോലി പിൻവാങ്ങുന്നത്.
ഐഎസ്എല്ലില്‍ ഇന്ന് എടികെ മോഹന്‍ ബഗാന്- ബെംഗളൂരു എഫ്സി പോരാട്ടം
സമൂഹമാധ്യമങ്ങളിൽ കോലി തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. 2014 ലാണ് വിരാട് കോലി നായകസ്ഥാനം ഏറ്റെടുക്കുന്നത്. എം.എസ് ധോണിയിൽ നിന്നും സ്ഥാനം ഏറ്റെടുത്തതിനു ശേഷം ടീമിനായി തന്റെ പരമാവധി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക