കോവിഡ് വ്യാപനം വലിയ തോതിൽ വർധിച്ച സാഹചര്യമാണ് രാജ്യത്തുള്ളത്. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും കോവിഡ് എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം, പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് തന്നെയാണ് തീരുമാനം. തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിവെച്ചു എന്നാണ് വിവരം.
ഏറെ വിവാദങ്ങൾക്കൊടുവിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാർ പുറത്തുവിട്ടു
അസന്‍സോള്‍, ബിധാന്‍ നഗര്‍, സിലിഗുരി, ചന്ദന്‍ നഗര്‍ തുടങ്ങിയ ഇടങ്ങളിൽ നടക്കേണ്ടിയിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. വരുന്ന ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കല്‍ക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനോട് തെരഞ്ഞെടുപ്പ് നാല് മുതല്‍ ആറു ആഴ്ച വരെ നീട്ടിവെക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു. തുടർന്നാണ് തീരുമാനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക