ഒല ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. കമ്പനി തങ്ങളുടെ ഉപഭോക്താക്കളുടെ എല്ലാ S1 സ്കൂട്ടറുകളും S1 പ്രോ ഹാർഡ്വെയറിലേക്ക് അപ്ഗ്രേഡ് ചെയ്യും.
Ola S1 വാങ്ങുന്നവർക്ക് Ola S1 പ്രോയുടെ അതേ ഹാർഡ്വെയർ അതേ വിലയിൽ നൽകുമെന്നും അതിനുപുറമെ അധിക തുകയൊന്നും നൽകേണ്ടതില്ലെന്നും Ola Electric, CEO ഭവിഷ് അഗർവാൾ പറഞ്ഞു.
“ഞങ്ങളുടെ എല്ലാ S1 ഉപഭോക്താക്കളെയും ഞങ്ങൾ S1 പ്രോ ഹാർഡ്വെയറിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു. നിങ്ങൾക്ക് എല്ലാ S1 സവിശേഷതകളും ലഭിക്കും, കൂടാതെ നിങ്ങൾക്ക് അപ്ഗ്രേഡിനൊപ്പം പ്രോ റേഞ്ച്, ഹൈപ്പർ മോഡ്, മറ്റ് സവിശേഷതകൾ എന്നിവ അൺലോക്ക് ചെയ്യാം.” ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു,
ഈ മാസവും 2022 ഫെബ്രുവരിയിലും ഡെലിവറികൾ ആരംഭിക്കുമെന്നും ഇ-മെയിൽ വഴി ഉപഭോക്താക്കളെ അറിയിക്കുമെന്നും ഭവിഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക