കോവിഡ് രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിലാണുള്ളത്. പല സംസ്ഥാനങ്ങളും ഇപ്പോൾ തന്നെ കർശന നടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് ഭീതിയിൽ കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ന് വൈകീട്ട് നടക്കുവാനിരുന്ന മത്സരമാണ് ആശങ്കയുണ്ടാക്കുന്നത്. കോവിഡ് മൂലം ശനിയാഴ്ച നടക്കേണ്ടിയിരുന്ന മോഹന്‍ ബഗാന്-ബംഗളൂരു എഫ്സി മത്സരം മാറ്റിവച്ചിരുന്നു.
ക്ലബ് സിഇഒമാരുമായി ടൂര്‍ണമെന്റ് അധികൃതര്‍ ഇന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ചുള്ള വിഷയത്തിൽ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ മത്സരം നടക്കുവാൻ സാധ്യതയില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ ഇക്കാരണത്താൽ മാറ്റിവയ്ക്കുന്ന ബഗാന്റെ രണ്ടാം മത്സരമായിരിക്കുമിത്. ഒഡിഷയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക