സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ പദ്ധതിയാണ് കെ റെയിൽ. ഇപ്പോഴും പദ്ധതിയുടെ പേരിലുള്ള വിവാദം തുടരുകയാണ്. അതേസമയം, കെ റെയിൽ പദ്ധതിയ്ക്കായി ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സർവേക്കല്ലുകൾ താത്കാലികമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് പുതിയ പദ്ധതികൾ വരുമ്പോൾ ജനങ്ങളിൽ ആശങ്കയുണ്ടാകുക എന്നത് സ്വാഭിവകമാണ്. ജനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടാകുന്നുവെങ്കിൽ അത് മാറ്റേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവ
മാത്രമല്ല, ഇപ്പോൾ പദ്ധതിയ്ക്കുമേൽ നടക്കുന്നത് പ്രാഥമികമായ അലൈന്മെന്റുകള് മാത്രമാണ്. പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെയുള്ള വിശദമായ ചർച്ചകൾ അതിനുശേഷം മാത്രമാണ് ഉണ്ടാകുക. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ വലിയ വിവാദം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക