ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്സിനേഷന് യജ്ഞം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷാ. ജനങ്ങളും സര്‍ക്കാരും ഒരുിച്ചുനിന്ന് എങ്ങനെ കീഴടക്കാന്‍ അസാധ്യമായ പ്രതിസന്ധികളെ
നേരിട്ട് തോല്പിക്കാം എന്നതിന് ലോകത്തിന് മാതൃകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമായ നേതൃത്വവും നിശ്ചയദാര്‍ഢ്യവും നിരന്തര
പ്രയത്നവുമാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. രാജ്യത്തെ പൗരന്മാരും ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി
ഒരുമിക്കുകയും രാജ്യ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏത് അസാധ്യ കാര്യവും
സാധ്യമാകുമെന്നും ഏത് വെല്ലുവിളിയെയും തോല്പിക്കാമെന്നും ലോകത്തിന് കാട്ടിക്കൊടുത്തു,
ഹിന്ദിയിലുള്ള ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു.
വാക്സിന് വിതരണത്തിന്റെ ഒരു വര്‍ഷമാണ് ഞായറാഴ്ച പൂര്‍ത്തിയായത്. രാജ്യത്ത് 156.76 ഡോസ്
വാക്സിനാണ് ഒരു വര്‍ഷംകൊണ്ട് വിതരണം ചെയ്തത്. ഈ സാഹചര്യത്തില്‍ ശാസ്ത്രജ്ഞര്‍, ആരോഗ്യ
പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, രാജ്യത്തെ ജനങ്ങള്‍ എന്നിവരെയും അമിത് ഷാ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക