പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സാഗർമിത്രകളെ നിയമിക്കുന്നു.
പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത.
അപേക്ഷകർ ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രാഗൽഭ്യമുളളവരും, വിവരസാങ്കേതിക വിദ്യയിൽ പരിജ്ഞാനമുളളവരും 35 വയസ് കവിയാത്തവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരുമായിരിക്കണം.
അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസിലും, മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 24നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 0497 2731081.
പ്രതികരിക്കാൻ ഇവിടെ എഴുതുക