എറണാകുളം കരുമാലൂരിൽ ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം. 2200 രൂപയുടെ സ്മാര്‍ട് വാച്ച് ഓര്‍ഡര്‍ ചെയ്ത അനില്‍കുമാറിനാണ് ഈ ദുരനുഭവം.
മകന് ഉപയോഗിക്കാന്‍ വേണ്ടി രണ്ടു ദിവസം മുന്‍പാണു അനില്‍കുമാര്‍ പ്രമുഖ കമ്പനിയുടെ വാച്ച് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത വാച്ച് 17 നു ലഭിക്കുമെന്നു മൊബൈലില്‍ അറിയിപ്പു വന്നെങ്കിലും 3 ദിവസം മുന്‍പേ എത്തി.
അതിരാവിലെ സെക്സ്, അറിയുമോ ഗുണങ്ങൾ ചില്ലറയല്ല
പൊതിക്ക് അസാധാരണമായ ഭാരം തോന്നിയതിനാല്‍ സാധനം കൊണ്ടുവന്നവരുടെ മുന്നില്‍വെച്ച് തന്നെ പൊതി പൊട്ടിച്ച് തുറന്ന് നോക്കിയപ്പോഴാണ് വാച്ചിന് പകരം കോണ്ടത്തില്‍ വെള്ളം നിറച്ചതാണ് വ്യക്തമായത്. ഉടന്‍ തന്നെ യുവാക്കളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക