സിനിമാ മേഖലയിൽ നിന്നുള്ള പലരും തങ്ങളുടെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭാഗ്യത്തിൽ ഏറ്റവുമധികം വിശ്വസിക്കുന്ന ഒരു കൂട്ടരാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ എന്ന് വേണമെങ്കിൽ പറഞ്ഞുവക്കാം. അടുത്തിടെ നടൻ ദിലീപും നടി റോമയുമെല്ലാം തങ്ങളുടെ പേരിൽ ചെറിയ മാറ്റം വരുത്തിയിരുന്നു. തന്റെ പേരിന്റെ കൂടെ ‘h’ എന്ന് ചേർക്കുകയാണ് റോമ ചെയ്തത്. നടൻ ദിലീപും തന്റെ പേര് ‘dileep’, എന്നതിന് പകരം ‘dilieep’എന്നാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസ്; എട്ട് സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി
ഇപ്പോഴിതാ തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് നടി ലെന. നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി കൂടിയാണ് ലെന. തന്റെ പേരിൽ മാറ്റം വരുത്തിയ വിവരം താരം തന്നെയാണ് പങ്കുവച്ചത്. പേരിനൊപ്പം ഒരു ‘A’ കൂടി ചേര്‍ത്തിരിക്കുകയാണ് താരം. ‘LENAA’ എന്നാണ് നടിയുടെ പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിംഗില്‍ മാറ്റം വരുത്തിയതെന്ന് നടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക