രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്നതിനു പിന്നാലെ ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികളും നേതാക്കളും. അതിനിടെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന് മനോഹര്‍ സിംഗ്.
സ്കൂളുകൾ തുറക്കൽ വേഗത്തിൽ വേണ്ടെന്ന് യുപി സര്‍ക്കാര്‍, ജനുവരി 23 വരെ അടച്ചിടും
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്രനായി മത്സരിയ്ക്കുവാനുള്ള തീരുമാനം. ബസി പത്താന മണ്ഡലത്തിലാണ് അദ്ദേഹം മത്സരിയ്ക്കുവാൻ തീരുമാനിച്ചിരിയ്ക്കുന്നത്.
ഡ്രോൺ സർവ്വേക്ക് മുമ്പായി അതിരുകൾ അടയാളപ്പെടുത്തണം; പൊതുജനങ്ങളിലേക്കിറങ്ങി റീസർവ്വേ വകുപ്പ്
ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മത്സരിക്കുവാനുള്ള ടിക്കറ്റ്, എന്നതായിരുന്നു പാർട്ടിയുടെ തീരുമാനം. തുടർന്നാണ് ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്. ചന്നിക്കും കുടുംബത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബസി പത്താന. നിരവധി നേതാക്കന്മാർ നിർദേശിച്ചതിനു പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കുവാൻ അദ്ദേഹം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക