കോവിഡ് വ്യാപനം വർധിച്ചതോടെ രാജ്യം കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഒരുങ്ങുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു. ഈ വർഷം ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ചലച്ചിത്ര മേള നടത്താനിരുന്നത്.
ചുഴലിക്കാറ്റ് സ്വാധീനം; കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
കഴിഞ്ഞ തവണ വിവിധ ജില്ലകളിലായാണ് ചലച്ചിത്ര മേള നടത്തിയത്. എന്നാൽ ഇത്തവണ തിരുവനന്തപുരത്ത് വച്ച് തന്നെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക