കോടിയേരി ബാലകൃഷ്ണന് നേരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. അധികാരം നിലനിർത്തുന്നതിനായി വർഗീയ വിഷം തുപ്പുകയാണ് കോടിയേരിയെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടണമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ഒരിക്കലും സിപിഎമ്മിനെ പോലെ ന്യൂനപക്ഷ-ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല.
ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരുടെയും ഹൃദയ വികാരമായി മാറിയ പ്രസ്ഥാനമാണ് കോൺഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു. UDF ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും ഹിന്ദു മുഖ്യമന്ത്രി വരാന്‍ LDF ന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വര്‍ഗ്ഗീയത തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.
പക്ഷെ ഇപ്പോഴിതാ സിപിഎമ്മിന്റെ നേതാവ് പറയുന്നു മുസ്ലിം വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ്സെന്ന്. യഥാർത്ഥത്തിൽ എത്ര നിലപാടുള്ളവരാണ് നിങ്ങൾ എന്നും സുധാകരൻ ചോദിച്ചു. യജമാനന് അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക