കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ എന്‍സിപി സംസ്ഥാന പ്രസിഡന്റെ പി സി ചാക്കോ. സുധാകരൻ തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരനാണെന്ന് പി സി ചാക്കോ വിമര്‍ശിച്ചു.
സുധാകരനിൽ നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ല എന്നും പി സി ചാക്കോ പറഞ്ഞു.
താമസിയാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരും. സിൽവർ ലൈൻ പ്രതിപക്ഷത്തിന്റെ നിലനിൽപ്പിനായുള്ള സമരമെന്നും പി സി ചാക്കോ കോഴിക്കോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക