കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടച്ചിരുന്നു. ഉത്തർപ്രദേശിൽ അടച്ചിട്ട സ്കൂളുകൾ വേഗത്തിൽ തുറക്കേണ്ട കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. കോവിഡ് വലിയ രീതിയിൽ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 23 വരെ അടച്ചിടുവാൻ തീരുമാനം. നിലവിൽ അടച്ചിട്ട സ്കൂളുകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപന ഭീതി; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള ബുക്കിങ്ങുകൾ റദ്ദാക്കി
ജനുവരി അഞ്ചിനായിരുന്നു വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നത്. പതിനാറ് വരെ അടച്ചിടാനായിരുന്നു നിർദേശമെങ്കിലും ഇപ്പോൾ തീയതി നീട്ടിയിരിക്കുകയാണ്. അതേസമയം, 11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കും. ജനുവരി 30 വരെ തെലങ്കാനയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുവാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക