ഫ്യൂചർ ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോർദേവ് കുത്തന്നൂർ നിർമിച്ച് നവാഗതനായ രാഹുൽഗോപാൽ സംവിധാനം ചെയ്യുന്ന സതീശന്റെ മോൻ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
നിലാ…നിലാ…മഴേ എന്ന ഗാനത്തിൽ അഡ്വ. അശ്വിൻകണ്ണന്റെ വരികൾക്ക് നിസ്സാംബഷീർ ഈണം പകരുമ്പോൾ സച്ചിൻ ഓസ്റ്റിൻ ഗാനത്തിന് ശബ്ദം പകരുന്നു.
ഗുഡ്വിൽ എന്റർടൈൻമെന്റ്സ് ആണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലൂക് പോസ്റ്റർ ശ്രദ്ധ പിടിച്ച് പറ്റിയതുപോലെ ഇപ്പോൾ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുവാണ്. 2022 ജനുവരി 25ന് ആണ് ഈ ഗാനത്തിന്റെ വീഡിയോ പതിപ്പ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി മാസം സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്യും
സുഖിൽ ഉണ്ണികൃഷ്ണൻ, ദ്രൗപിക , അരുൺ തേക്കിൻക്കാട്, ശ്രീലക്ഷ്മി ഹരിദാസ്, സനൂബർ, കിരൺ സരിഗ, ധനീഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ പുതുമുഖങ്ങൾക്ക് പുറമെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക