തിരുവനന്തപുരം: ചുഴലിക്കാറ്റ് സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 2-3 ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും, തമിഴ്നാട്, കേരളം, മാഹി എന്നിവിടങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം ചില സ്ഥലങ്ങളില്‍ നേരിയ മഴയും ലഭിച്ചേക്കും.
കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് റിപോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക