കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫ്ളാറ്റിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ജി നായരുടെയും സഹോദരീ ഭര്‍ത്താവ് സൂരജിന്റെയും വസതികളിലാണ് റെയ്ഡ് നടന്നത്. സൂരജിന്റെ എറണാകുളം കതൃക്കടവിലെ ഫല്‍റ്റിലായിരുന്നു പരിശോധന. വൈകിട്ട് 3 30 നു ആരംഭിച്ച റെയ്ഡ് അഞ്ചര മണിക്കൂറോളം നീണ്ടുനിന്നു.
പരിശോധനയില്‍ ശരത്തിന്റെ വീട്ടില്‍ നിന്നും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക