കോവിഡ് തരംഗം രാജ്യമാകെ വ്യാപിക്കുകയാണ്. സംസ്ഥാനങ്ങൾ മിക്കതും അടച്ചിടലിന്റെ വക്കിലെത്തിയിട്ടുണ്ട്. മാത്രമല്ല, പല സംസ്ഥാനങ്ങളും കർശന നടപടികളിലേക്ക് കടന്നിട്ടുണ്ട്. അതേസമയം, ഇന്ത്യ ലോകത്തിന് നൽകുന്നത് പ്രതീക്ഷയുടെ പൂച്ചെണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്; കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു
കോവിഡ് വ്യാപനം ശക്തമാകുമ്പോഴും ഇന്ത്യ സാമ്പത്തിക വളർച്ച നിലനിർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഇന്ത്യ നടപ്പാക്കിയ പരിഷ്കരണ നടപടികളെ ആഗോള സാമ്പത്തിക വിദഗ്ധര്‍ പ്രശംസിച്ചിട്ടുണ്ട്.
ജനാധിപത്യത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രതീക്ഷ ഇന്ത്യ ലോകത്തിനു സമ്മാനിച്ചുവെന്നും ഏക ഭൂമി, ഏക ആരോഗ്യം എന്നതായിരുന്നു കോവിഡ് കാലത്ത് ഇന്ത്യയുടെ കാഴ്ചപ്പാടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ തന്നെ ഫാർമസിയാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക